ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, October 25, 2020 10:38 PM IST
ചേ​ർ​ത്ത​ല: വ​യ​ലാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​പി​എ​ൽ ബി​പി​എ​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കു​ടി​വെ​ള്ള ക​ണ​ക്‌ഷൻ ല​ഭി​ക്കു​ന്ന ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​പ്ര​കാ​രം വ​യ​ലാ​റി​ലെ 4000 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ​താ​യി ക​ണ​ക്ഷ​ൻ ല​ഭി​ക്കും.
ചെ​ല​വാ​കു​ന്ന തു​ക​യു​ടെ പ​ത്തു ശ​ത​മാ​നം മാ​ത്രം ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​യാ​ൽ മ​തി. കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പേ​രു​ന​ൽ​ക​ണം. 14-ാം വാ​ർ​ഡ് വെ​ളി​യി​ൽ ന​ട​രാ​ജ​ന്‍റെ കു​ടും​ബ​ത്തി​ന് പൈ​പ്പ് ക​ണ​ക്ഷ​ൻ ന​ൽ​കി​ക്കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ബാ​ബു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ശ​ശി സ്വാ​ഗ​തം പ​റ​ഞ്ഞു. ഗീ​ത വി​ശ്വം​ഭ​ര​ൻ, യു.​ജി. ഉ​ണ്ണി, സീ​ന​പ്രേ​മം,കെ. ​ഇ​ന്ദി​ര, അ​നീ​കു​രി​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓക്സി​ജ​ൻ പ​രി​ശോ​ധ​ന

മു​ട്ടാ​ർ: മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ഓ​ക്സി​ജ​ൻ പ​രി​ശോ​ധ​നാ കേ​ന്ദ്രം ആ​രം​ഭി​ച്ചു. എ​എ​പി ഓ​ക്സി മി​ത്ര കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു കൊ​ച്ചു​വീ​ട്ടി​ൽ, മു​ട്ടാ​ർ സെ​ന്‍റ് ജാ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ലി​ന് ആ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി.
ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​ന്‍റെ ആ​ഹ്വാ​നം അ​നു​സ​രി​ച്ചാ​ണ് കേ​ര​ള​ത്തി​ലും വാ​ർ​ഡ് ത​ല​ത്തി​ൽ ഓ​ക്സി​ജ​ൻ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.