അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു
Sunday, October 25, 2020 10:38 PM IST
ആ​ല​പ്പു​ഴ: ഫി​ഷ​റീ​സ് വ​കു​പ്പ് ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ലെ ഓ​രു ജ​ല കൂ​ട് മ​ത്സ്യ​ക്കൃ​ഷി​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. വി​പ​ണി​യി​ല്‍ ഏ​റെ പ്രി​യ​മു​ള്ള കാ​ളാ​ഞ്ചി, ക​രി​മീ​ന്‍, പൊ​മ്പാ​നോ, കോ​ബി​യ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ള്‍ കൂ​ടു​ക​ളി​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണ്. മൂ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ഒ​രു യൂ​ണി​റ്റി​ന്‍റെ ചെ​ല​വ്. 40ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും. സ്വ​ന്ത​മാ​യോ ഗ്രൂ​പ്പു​ക​ളാ​യോ കൃ​ഷി ഏ​റ്റെ​ടു​ത്തു ന​ട​ത്താം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷ​ക​ള്‍ ജി​ല്ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി 29. ഫോ​ണ്‍: 0477 2252814
പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സം​ബാ​ദ യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​യോ​ഫ്ളോ​ക് മ​ത്സ്യ​കൃ​ഷി​ക്കാ​യു​ള്ള അ​പേ​ക്ഷ​യും ക്ഷ​ണി​ച്ചു. ജ​ല​ല​ഭ്യ​ത കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സ്വ​ന്ത​മാ​യി കു​ള​ങ്ങ​ള്‍ ഇ​ല്ലാ​ത്ത ആ​ളു​ക​ള്‍​ക്കും മ​ത്സ്യ​കൃ​ഷി ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന രീ​തി​യി​ല്‍ ആ​വി​ഷ്ക​രി​ച്ച നൂ​ത​ന​കൃ​ഷി രീ​തി​യാ​ണ് ബ​യോ​ഫ്ളോ​ക് മ​ത്സ്യ​കൃ​ഷി. നാ​ലു​മീ​റ്റ​ര്‍ വ്യാ​സ​വും 1.2 മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള ഏ​ഴു ടാ​ങ്കു​ക​ളാ​ണ് പ​ദ്ധ​തി​പ്ര​കാ​രം നി​ര്‍​മി​ക്കേ​ണ്ട​ത്. 7.5 ല​ക്ഷം ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക്് ഇ​തി​ന്റെ 40 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ക്കു​ന്നു. നൈ​ല്‍ തി​ലാ​പ്പി​യ മ​ത്സ്യ​മാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷ​ക​ള്‍ ജി​ല്ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 27. ഫോ​ണ്‍: 0477 2252814.