വാ​ഴേ​ൽ​മു​ക്ക് കു​ര്യ​ത്ത് ക​ട​വ് റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണം
Sunday, October 25, 2020 10:38 PM IST
മാ​ന്നാ​ർ: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി കി​ട​ക്കു​ന്ന വാ​ഴേ​ക്ക് മു​ക്ക് കു​ര്യ​ത്ത് ക​ട​വ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​പു​രാ​ത​ന​മാ​യ പാ​വു​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മാ​ണ്. പ്ര​സി​ദ്ധ​മാ​യ മാ​ന്നാ​ർ മ​ഹാ​ത്മാ ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഫി​നി​ഷിം​ഗ് പോ​യ​ന്‍റ് ഈ ​വ​ഴി അ​വ​സാ​നി​ക്കു​ന്ന ക​ട​വി​ലാ​ണ് .ക​ട​പ്ര യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ ​റോ​ഡാ​ണ് .
കൂ​ടാ​തെ ദി​നം​പ്ര​തി നൂ​റോ​ളം വീ​ട്ടു​കാ​ർ യാ​ത്ര ചെ​യ്യു​ന്ന​തും ഇ​തു വ​ഴി​യാ​ണ്. ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​മാ​ർ​ഗ്ഗം ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​താ​ണ് .പു​ന​ർ നി​ർ​മ്മി​ക്കു​വാ​ൻ 5.5 ല​ക്ഷം എം ​എ​ൽ എ ​ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ചി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി. എ​ന്നി​ട്ടും പ​ണി ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് പു​ന​ർ നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് നി​ർ​മ്മി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും മാ​ന്നാ​ർ: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡ് പു​ന​ർ​നി​ർ​മ്മി​ക്കു​വാ​ൻ തു​ക അ​നു​വ​ദി​ച്ചി​ട്ടും നി​ർ​മ്മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ കേ​ര​ളാ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെഎ​ൽസിഎ) ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.