കഞ്ഞിപ്പാടത്ത് ക​ൽ​ക്കെ​ട്ടു നി​ർ​മാ​ണം വി​വാ​ദ​ത്തി​ൽ
Sunday, October 25, 2020 10:38 PM IST
അ​ന്പ​ല​പ്പു​ഴ: മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ് കാ​റ്റി​ൽ​പ്പ​റ​ത്തി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൽ​ക്കെ​ട്ടു നി​ർ​മാ​ണം വി​വാ​ദ​ത്തി​ൽ.​അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ക​ഞ്ഞി​പ്പാ​ടം വ​ട്ട​പ്പാ​യി​ത്ര പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​മാ​ണ് എ​സ്റ്റി​മേ​റ്റും കാ​റ്റി​ൽ​പറ​ത്തി ക​ൽ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​ത്.2018 ജ​നു​വ​രി 17 ന് ​മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എൻജിനീ​യ​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ന്‍റെ​യ​ടി​സ്ഥ​ാന​ത്തി​ലാ​ണ് ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. വ​ട്ട​പ്പാ​യി​ത്ര​ക്ക​ട​വ് പാ​ടത്തി​ന്‍റെ വ​ട​ക്കേ ബ​ണ്ട് ശ്രീ​നി​ല​യം മു​ത​ൽ പു​ല​ക്കാ​ട്ടു​ങ്ക​ൽ വ​രെ നി​ർ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ​ഇ​തി​നാ​യി 9,60,000 രൂ​പ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​
എ​ന്നാ​ൽ ഇ​പ്പോ​ൾ 110 മീ​റ്റ​റി​ൽ മാ​ത്ര​മാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ​ശ്രീ​നി​ല​യം വീ​ടി​ന്‍റെ മു​ന്നി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന നി​ർ​മാ​ണം കൊ​ണ്ട് പാ​ട​ശേ​ഖ​ര​ത്തി​നും കൃ​ഷി​ക്കാ​ർ​ക്കും ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സി.​ പ്ര​ദീ​പ് പ​റ​യു​ന്ന​ത്.​ എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മ​ല്ല ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നും ഇ​തുസം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ പ്ര​ദേ​ശ വാ​സി പ്ര​ദീ​പ് പ​റ​യു​ന്നു. ത​രി​ശുകി​ട​ന്ന പാ​ട​ശേ​ഖ​ര​ത്ത് ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യെ​ങ്കി​ലും പു​റം ബ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ കൃ​ഷി ന​ശി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.​ പാ​ട​ശേ​ഖ​ര​ത്ത് വെ​ള്ളം ക​യ​റി​യാ​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​കും പ്രാ​ഥ​മി​ക ആ​വ​ശ്യം പോ​ലും​നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത ദു​ര​വ​സ്ഥ​ഥ​യു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.
മ​ന്ത്രി ജി.​ സു​ധാ​ക​ര​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ക​ൽ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ തൊ​ട്ട​ടു​ത്ത നി​ര​വ​ധി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ഈ രീ​തി​യി​ൽ നി​ർ​മാ​ണം ന​ട​ന്നാ​ൽ മോ​ട്ടോ​ർ ത​റ​യും ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ക​ർ​ഷ​ക​ർ​ക്ക്. ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച പ്ര​കാ​രം എ​സ്റ്റി​മേ​റ്റ​നു​സ​രി​ച്ച് ക​ൽ​ക്കെ​ട്ട് നി​ർ​മി​ച്ച് പാ​ട​ശേ​ഖ​രം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.