അ​മി​ത​വി​ല, സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ര്‍​ല​ഭ്യം: പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ​രാ​തി​പ്പെ​ടാം
Friday, October 23, 2020 10:09 PM IST
ആ​ല​പ്പു​ഴ: പ​യ​റു​വ​ര്‍​ഗങ്ങ​ള്‍, ഉ​ള്ളി, സ​വാ​ള മു​ത​ലാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ള്ളതി​നാ​ല്‍ ഇ​ത്ത​രം സാ​ധ​ന​ങ്ങ​ളു​ടെ അ​മി​ത​വി​ല, ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ് എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
പൊ​തു​വി​പ​ണി​യി​ലെ അ​മി​ത​വി​ല, സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ര്‍​ല​ഭ്യം, നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ണ​ത​ക​ള്‍ ഇ​വ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് 04772251674, 9188527318, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ചേ​ര്‍​ത്ത​ല: 04782823058, 9188527357, അ​മ്പ​ല​പ്പു​ഴ: 04772252547, 9188527356, കു​ട്ട​നാ​ട്: 04772702352, 9188527355. കാ​ര്‍​ത്തി​ക​പ്പ​ള​ളി: 04792412751, 9188527352, മാ​വേ​ലി​ക്ക​ര: 04792303231, 9188527353, ചെ​ങ്ങ​ന്നൂ​ര്‍: 04792452276, 9188527354.

ജൈ​വ പ​ച്ച​ക്ക​റി തൈ​ക​ൾ

ആ​ല​പ്പു​ഴ: ക​രു​താം ആ​ല​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യി ജൈ​വ പ​ച്ച​ക്ക​റി​ത്തൈ​ക​ൾ സാ​യി യൂ​ത്ത് ഫോ​ഴ്സ് ഭാ​ര​വാ​ഹി​ക​ളി​ൽനി​ന്നും ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഏ​റ്റു​വാ​ങ്ങി. ജൈ​വ പ​ച്ച​ക്ക​റി തൈ​ക​ൾ കൊ​റോ​ണാ കാ​ല​ഘ​ട്ട​ത്തി​ൽ ഓ​രോ​ഭ​വ​ന​ങ്ങ​ളി​ലും സാ​യി യൂ​ത്ത് ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ അ​രൂ​ർ മു​ത​ൽ കാ​യം​കു​ളം വ​രെ​യു​ള്ള സ​മി​തി​ക​ളു​ടെ കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കും. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പ്രേം ​സാ​യി ഹ​രി​ദാ​സ്, രാ​മ​ച​ന്ദ്ര​ൻ പി​ള്ള, വേ​ലാ​യു​ധ​ൻ നാ​യ​ർ എ​ന്നി​വ​ർ ക​ള​ക്ട​റേ​റ്റ് ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.