സ്മാ​ർ​ട്ട് എ​ന​ർ​ജി ക്ല​ബ്ബു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം
Friday, October 23, 2020 10:09 PM IST
എ​ട​ത്വ: സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാം ക്ല​ബ്ബു​ക​ളു​ടെ അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നും പു​തി​യ​വ ആ​രം​ഭി​ക്കു​ന്ന​തി​നും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഓ​ണ്‍ലൈ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സം​സ്ഥാ​ന ഉൗ​ർ​ജമ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽനോ​ട്ട​ത്തി​ലു​ള്ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ കേ​ര​ളയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​സ്ഇപി ക്ല​ബ്ബു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ ഉൗ​ർ​ജസം​ര​ക്ഷ​ണ ശീ​ലം വ​ള​ർ​ത്തു​ക, ഉൗ​ർ​ജസാ​ക്ഷ​ര​ത കൈ​വ​രി​ക്കാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ക്ല​ബ്ബു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് (എ​ൽപി, യുപി, എ​ച്ച്എ​സ്) വി​ദ്യാ​ല​യ​ങ്ങ​ളി​ലും ക്ല​ബു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​വു​ന്ന​താ​ണ്. കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ 25നു ​മു​ൻ​പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക. 8289841170.