മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ന് ഇ​നി​യും ശാ​പ​മോ​ക്ഷ​മി​ല്ല
Friday, October 23, 2020 10:08 PM IST
മാ​ന്നാ​ർ: മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ന് ഇ​നി​യം ശാ​പ​മോ​ക്ഷ​മാ​യി​ല്ല. മൂ​ന്ന​ര​വ​ർ​ഷം മു​ന്പു​ന​ട​ന്ന പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വാ​ഴേ​ൽ​മു​ക്ക്കു​ര്യ​ത്ത് ക​ട​വ് റോ​ഡാ​ണ് ശാ​പ​മോ​ക്ഷം കാ​ത്തുകി​ട​ക്കുന്ന​ത്.​
ചെ​റി​യമ​ഴ വ​ന്നാ​ൽ പോ​ലും ത​ക​രു​ന്ന ഈ ​റോ​ഡ് തു​ട​ർ​ച്ച​യാ​യ ര​ണ്ട് വെ​ള്ള​പ്പൊ​ക്ക​ത്താ​ൽ പൂ​ർ​ണ​മാ​യം ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി.​പു​രാ​ത​നമാ​യ പാ​വു​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി​യാ​ണി​ത്. ​പ്ര​സി​ദ്ധ​മാ​യ മാ​ന്നാ​ർ മ​ഹാ​ത്മാ ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഫി​നി​ഷിം​ഗ് പോ​യ​ിന്‍റ് ഈ ​വ​ഴ​യി​ലെ ക​ട​വി​ലാ​ണ്.​കൂ​ടാ​തെ പാ​വു​ക്ക​ര നി​വാ​സി​ക​ൾ ക​ട​പ്ര​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ പോ​കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഈ ​റോ​ഡാ​ണ്.
നൂ​റു​ക​ണ​ക്കി​ന് നാട്ടുകാരുടെ ഏ​ക മാ​ർ​ഗ​വും ഇ​താ​ണ്. ഏ​റെ പ്ര​ാധാ​ന്യ​മുള്ള ഈ ​റോ​ഡു​ത​ക​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​ട്ടി​ല്ല.
ഇ​തി​നി​ട​യി​ൽ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 5.5 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടും റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പൊ​തു​ പെ​രു​മാ​റ്റച്ച​ട്ടം അ​ടു​ത്ത​മാ​സം ആ​ദ്യം വ​രാ​നി​രി​ക്കെ ഇ​തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ വീ​ണ്ടും നീണ്ടു​പോ​കാ​നാ​ണ് സാ​ധ്യ​ത. അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​ത്തി​നു ഒ​രു​ങ്ങു​ക​യാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ൾ.
മൂ​ന്ന​ര വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പാ​വു​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാല​യ​ത്തി​ലേ​ക്കു​ള്ള റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (​കെഎ​ൽ​സി​എ) സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് ജോ​സ​ഫ് അ​റി​യി​ച്ചു.