അ​ന​ധി​കൃ​ത നി​ർ​മാ​ണം ഭ​ര​ണനേ​തൃ​ത്വ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യെ​ന്ന് യു​ഡി​എ​ഫ്
Friday, October 23, 2020 10:08 PM IST
കാ​യം​കു​ളം: ഗ​വ. ഐ​ടി​ഐ, മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ണ​മ​ട​ച്ച സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തി​യ​ത് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ ആ​ണെ​ന്ന് യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ആ​രോ​പി​ച്ചു. കെ.​പി റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള നാ​ലേ​ക്ക​ർ വ​രു​ന്ന വെ​ട്ട​ത്തേ​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കി​ട്ടു​ന്ന​തി​ന് മൂ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ അ​ഞ്ചു​വ​ർ​ഷം മു​ന്പ് മു​ൻ​കൂ​റാ​യി സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ച്ചി​ട്ടു​ള്ള​ത്.
സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ഇ​രു​ന്പു​ഗേ​റ്റു​ക​ളും മ​റ്റും പി​ടി​പ്പി​ച്ച സം​ഭ​വം വി​വാ​ദം ആ​യ​പ്പോ​ൾ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ധീ​ര​ജ് മാ​ത്യു 24 മ​ണി​ക്കൂ​ർ സ​മ​യ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.
ഭ​ര​ണ നേ​തൃ​ത്വ​വും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി ഈ ​സ്ഥ​ല​ത്ത് ര​ണ്ടു സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ഇ​രു​നി​ല കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നു വ​ഴി​യൊ​രു​ക്കി പ​ദ്ധ​തി ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.
ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന വേ​ള​യി​ലും നാ​ടി​ന്‍റെ വി​ക​സ​ന​ത്തെ അ​ട്ടി​മ​റി​ച്ചു ലാ​ഭം കൊ​യ്യാ​നാ​ണ് ഭ​ര​ണ നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത് എ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ. യു. ​മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു.