തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Friday, October 23, 2020 10:08 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ​പി​രി​വ് ന​ട​ത്താ​നു​ള്ള ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മ​ിറ്റി​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി വി​ക​സ​നസ​മി​തി മു​ൻ അം​ഗം അ​ല​ക്സ് മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ തീ​രെ അ​പ​ര്യാ​പ്ത​മാ​യ ഇ​വി​ടേക്കു വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷ, കാ​ർ എ​ന്നി​വ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യാ​ൽ പോ​ലും പാ​ർ​ക്കിം​ഗ് ചാ​ർ​ജ് ന​ൽ​കേ​ണ്ടിവ​രു​ന്ന​ത് അ​ന്യാ​യ​മാ​ണ്. മതി​ലി​നു പു​റ​ത്തു​പോ​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കു​ണ്ടാ​യേ​ക്കാ​വു​ന്ന ദു​രി​ത​ങ്ങ​ൾ ഏ​റെ​യാ​ണ്. തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.