വാ​ടാ​പ്പൊ​ഴി പാ​ലം കോ​സ്റ്റ​ല്‍ റോ​ഡി​ന്‍റെ​യും എ​ട്ടു​ റോ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം
Friday, October 23, 2020 10:04 PM IST
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം​വ​ച്ച് 1.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച വാ​ടാ​പ്പൊ​ഴി പാ​ലം കോ​സ്റ്റ​ല്‍ റോ​ഡി​ന്‍റെയും മ​റ്റ് എ​ട്ടു​റോ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഇ​ന്നു നി​ര്‍​വ​ഹി​ക്കും. അ​ക്ഷ​രന​ഗ​രി ബ്രാ​ഞ്ച് (സാ​ഗ​ര ആ​ശു​പ​ത്രി റോ​ഡ് ), അ​ക്ഷ​രന​ഗ​രി ബ്രാ​ഞ്ച് (​സ്കൂ​ട്ട​ര്‍ ഫാ​ക്റ്റ​റി റോ​ഡ് ), അ​ക്ഷ​രന​ഗ​രി റോ​ഡ്, മാ​താ എ​ൻജിനിയറിംഗ് വ​ര്‍​ക്സ് റോ​ഡ്, വ​ണ്ടാ​നം മു​ക്ക​യി​ല്‍ റോ​ഡ്, കോ​മ​ന കാ​ക്കാ​ഴം റോ​ഡ്, പ​ഴ​യ​ന​ട​ക്കാ​വ് റെ​യി​ല്‍​വേ ട്രാ​ക്ക് റോ​ഡ്, പു​റ​ക്കാ​ട് അ​യ്യ​ന്‍​കോ​യ്ക്ക​ല്‍ റോ​ഡ്. വാ​ടാ​പ്പൊ​ഴി പാ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ എ.​എം. ആ​രി​ഫ് എം​പി, ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​തി​ഥി​ക​ളാ​കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍, മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.