ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ല്പു​സ​മ​രം ന​ട​ത്തി
Friday, October 23, 2020 10:04 PM IST
മ​ങ്കൊ​ന്പ്: സം​സ്ഥാ​ന​ത്തെ നെ​ല്ലു​സം​ഭം​ര​ണം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഏ​ല്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്നും സ​ർ​ക്കാ​ർ പിന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട് പാ​ഡി ഓ​ഫീ​സി​നു മു​ന്പി​ൽ ക​ർ​ഷ​കര​ക്ഷാ നി​ല്പു​സ​മ​രം ന​ട​ത്തി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ലാ​ഭം ഇ​ല്ലാ​താ​യി​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ നെ​ൽ​സം​ഭ​ര​ണം ഏ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു​ള്ള ഗോ​ഡൗ​ണു​ക​ൾ ഇ​ല്ലാ​ത്ത​തും മാ​സ​ങ്ങ​ളോ​ളം നെ​ല്ല് സു​ര​ക്ഷി​ത​മാ​യി ശേ​ഖ​രി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തും സം​ഭ​ര​ണം അ​ട്ടി​മ​റി​ക്കും. സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്ന ന​ട​പ​ടി​യി​ൽനി​ന്നും സ​ർ​ക്കാ​ർ പി​ന്തി​ര​ിയ​ണം. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, രാ​ജേ​ഷ് ജോ​ണ്‍, സി​ബി​ മു​ക്കാ​ട​ൻ, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, സി.​ടി. തോ​മ​സ്, സി​ബി മൂ​ലം​കു​ന്നം, മോ​ഡി തോ​മ​സ്, ടോ​മി​ച്ച​ൻ മേ​ത്ത​ശേരി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.