നെല്ലുസം​ഭ​രണം:​ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ശ​ങ്ക​യി​ൽ
Friday, October 23, 2020 10:04 PM IST
മ​ങ്കൊ​ന്പ്: നെ​ല്ലു​സം​ഭ​ര​ണം എ​ങ്ങനെ ന​ട​ത്താ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ഷി​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ശ​ങ്ക​യൊ​ഴി​യു​ന്നി​ല്ല. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി നെ​ല്ലെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്താ​ത്ത​താ​ണ് സം​ഭ​ര​ണം കീ​റാ​മു​ട്ടി​യാ​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​ഭ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് സ​പ്ലൈ​കോ പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ മാ​യാ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നെ​ല്ലെ​ടു​ക്കാ​ൻ തയാറാ​ണെ​ങ്കി​ലും സം​ഭ​രി​ക്കാ​നു​ള്ള ഗോ​ഡൗ​ണു​ക​ളി​ല്ലാ​ത്ത​താ​ണ് സം​ഘ​ങ്ങ​ൾ​ക്കു പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​ത്. നെ​ല്ലുസം​ഭ​ര​ണ​ത്തി​നു​ള്ള കൈ​കാ​ര്യ ചെ​ല​വു​ക​ൾ സം​ബ​ന്ധി​ച്ചും സം​ഘ​ങ്ങ​ൾ ത​ർ​ക്ക​മുന്ന​യി​ച്ചു. എ​ന്നാ​ൽ പ​ല സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ച​ർ​ച്ച​യി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ മി​ല്ലു​ക​ൾ സം​ഭ​ര​ണ​ത്തി​നെ​ത്തി​യെ​ങ്കി​ലും ര​ണ്ടു കൂ​ട്ട​ർ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​യാ​ക​ട്ടെ ചെ​റി​യ മി​ല്ലു​ക​ളു​മാ​ണ്. ഇ​വ​യ്ക്കു സം​ഭ​രി​ക്കാ​നാ​കു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ഇ​തി​ന​കം സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ പാ​ല​ക്കാ​ട് വി​ള​വെ​ടു​പ്പു സ​മ​യ​മാ​യ​തി​നാ​ൽ അ​വി​ടെനി​ന്നു സം​ഭ​രി​ക്കാ​നാ​ണ് മി​ല്ലു​ക​ൾ​ക്കു താ​ത്പ​ര്യ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.