നി​രോ​ധ​നാ​ജ്ഞ​ലം​ഘ​നം: പ​ത്തു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Thursday, October 22, 2020 11:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 61 പേ​ർ​ക്കെ​തിരേ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​മു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 43 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 229 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1095 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

തു​ട​ർ​ച്ച​യാ​യു​ള്ള അ​വ​ധി​ക​ൾ വ​രു​ന്ന​തി​നാ​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും സെ​ക്യൂ​രി​റ്റി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.