നെ​ല്ലുസം​ഭ​ര​ണം സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളെ ഏ​ല്പി​ക്കരുതെന്ന്
Thursday, October 22, 2020 11:35 PM IST
എ​ട​ത്വ: നെ​ല്ലുസം​ഭ​ര​ണം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഏ​ല്പി​ക്കാ​തെ ഇ​പ്പോ​ൾ ന​ട​ന്നുവ​രു​ന്ന രീ​തി​യി​ൽ സം​ഭ​രി​ക്ക​ണ​മെ​ന്നും 15 വ​ർ​ഷം മു​ൻ​പ് പ​രാ​ജ​യ​പ്പെ​ട്ട സം​വി​ധാ​നം ഇ​നി​യും ​പ​രീ​ക്ഷി​ക്ക​രു​തെ​ന്നും നെ​ല്ല് വി​ല വ​ര​ന്പ​ത്തുത​ന്നെ ന​ൽ​ക​ണമെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് മു​ട്ടാ​ർ മ​ണ്ഡ​ലം ആ​വ​ശ്യ​പ്പെട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. വ​ർഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ​വീ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു ആ​റ്റു​പു​റം, സാ​ജു ഈ​പ്പ​ൻ, റ​ജി മു​ട്ടാ​ർ, ചാ​ക്കോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.