സ്മാ​ര​കനി​ർ​മാ​ണം: ചാ​രി​താ​ർ​ഥ്യ​മെ​ന്ന് തോ​മ​സ് ജോ​സ​ഫ്
Thursday, October 22, 2020 11:35 PM IST
ആ​ല​പ്പു​ഴ: നൂ​റുവ​ർ​ഷം പി​ന്നി​ടു​ന്ന​തി​ന്‍റെ സ്മാ​ര​കനി​ർ​മാ​ണം തു​ട​ങ്ങാ​നാ​യ​തി​ൽ ചാ​രി​താ​ർ​ഥ്യ​മെ​ന്ന് ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്. താ​ൻ ചെ​യ​ർ​മാ​നാ​യി​രി​ക്കെ 2017ലാ​ണ് നി​ർ​മാ​ണ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. 11 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള നി​ർ​മാണം ഹാ​ബി​റ്റാ​റ്റി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൗ​ണ്‍​സി​ൽ തീ​രു​മാ​നം ഇ​ല്ലാ​തെ ഏ​ൽ​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ചു. ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, എ​ൻ​ജി​നിയ​ർ തു​ട​ങ്ങി​യ​വ​രെ വി​ജി​ല​ൻ​സ് കോ​ട​തി വി​സ്ത​രി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യി​ലും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വി​ധി ന​ഗ​ര​സ​ഭ​യ്ക്ക് അ​നു​കൂ​ല​മാ​യി. 2017 ന​വം​ബ​ർ 11ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി​യാ​ണ് ശിലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഉ​ദ്ഘാ​ട​നം ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും ലി​ഫ്റ്റും വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന​തി​നാ​ൽ മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു.

ഫ​ർ​ണീ​ച്ച​റി​ന് 2.5 കോ​ടി രൂ​പ റ​ബ്കോ​യ്ക്കും പൂ​ന്തോ​ട്ടം, അ​ടു​ക്ക​ള എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നും കൂ​ടി ഒ​രുകോ​ടി രൂ​പ​യും ന​ൽ​കി​യി​രു​ന്നു. നൂ​റു​വ​ർ​ഷം പി​ന്നി​ട്ട പ​ല ന​ഗ​ര​സ​ഭ​ക​ളു​മു​ണ്ട്. എ​ന്നാ​ൽ ഒ​രി​ട​ത്തും സ്മാ​ര​കം നി​ർ​മി​ച്ചി​ട്ടി​ല്ല. സ്മാ​ര​കം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​ത് വ​ലി​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു. എ​ൻ​ജിനിയ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ, മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ.​എ​സ്. അ​നു, ജ​ഹാം​ഗീ​ർ എ​ന്നി​വ​രു​ടെ സേ​വ​നം വി​സ്മ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.