ക​ട്ട​ച്ചി​റ മ​രി​യ​ൻ തീ​ർ​ഥാട​നകേ​ന്ദ്രം സ​മൂ​ഹ​ത്തി​ന് മാ​തൃ​ക: മാ​ത്യൂ​സ് മാർ തേ​വോ​ദോ​സി​യോ​സ്
Thursday, October 22, 2020 11:35 PM IST
കാ​യം​കു​ളം: ക​ട്ട​ച്ചി​റ മ​രി​യ​ൻ തീ​ർ​ഥാട​ന കേ​ന്ദ്രം സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്. ക​ട്ട​ച്ചി​റ​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നി​ർ​മി​ച്ച വി​ശ്ര​മകേ​ന്ദ്ര​ത്തി​ന്‍റെയും ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെയും ​ആ​ദ്യനി​ല​യു​ടെ കൂ​ദാ​ശക​ർ​മം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

ആ​തു​രസേ​വ​നരം​ഗ​ത്തും നി​ർ​ധ​ന​രെ സ​ഹാ​യി​ക്കു​ന്ന​തി​ലും ഏ​റെ മു​ന്പി​ലാ ണ് ക​ട്ട​ച്ചി​റ തീ​ർ​ഥാട​ന കേ​ന്ദ്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശു​ദ്ധകു​ർ​ബാ​ന​യ്ക്ക് കൊ​ല്ലം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാർ തേ​വോ​ദോ​സി​യോ​സ് മു​ഖ്യ കാ​ർമിക​ത്വം വ​ഹി​ച്ചു. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ​വും പ്രാ​ർ​ഥന​യും വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​ത്തി​ന്‍റെ വ​റ്റാ​ത്ത ഉ​റ​വ​യും കാ​രു​ണ്യ​വും ന​ൽ​കു​ന്നു​വെ​ന്നു അ​ദ്ദേ​ഹം വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം പ​റ​ഞ്ഞു. നി​ര​വ​ധി വൈ​ദി​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് കു​റ​ച്ചു വി​ശ്വാ​സി​ക​ളെ മാ​ത്ര​മാ​ണ് ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​പ്പി​ച്ച​ത്.