പാ​ഡി ഓ​ഫീ​സി​നു​ മു​ന്പി​ൽ യോ​ഗം
Thursday, October 22, 2020 11:33 PM IST
മ​ങ്കൊ​ന്പ്: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ങ്കൊ​ന്പ് പാ​ഡി ഓ​ഫീ​സി​നു​ മു​ന്പി​ൽ യോ​ഗം ന​ട​ത്തി. ഡിസിസി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെയ്തു. കു​ട്ട​നാ​ട്ടി​ലെ പാടശേ ഖരങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ല് ആ​രു​വ​ഴി​യാ​ണ് സം​ഭ​രി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ ക​ർ​ഷ​ക​ർ നെ​ട്ടോ​ട്ട​മോ​ടുക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ച്ച​തു​വ​ഴി നെ​ൽ​കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ വി​ശ്വാ​സ്യ​ത​ക​ളും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടുകൊണ്ടിരിക്കുകയാണെന്ന് അ​ദ്ദേ​ഹം പറഞ്ഞു. സം​ഭ​ര​ണം സ​പപ്ലൈ​കോ വ​ഴി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കും പാ​ഡി​ഓ​ഫീ​സ​ർ​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​താ​യും യോ​ഗം അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചി​റ​പ്പു​റ​ത്തു മു​ര​ളി, വി. ​കെ. സേ​വ്യ​ർ, സി​ബി മൂ​ലം​കു​ന്നം, ജോ​ബി​ൾ പെ​രു​മാ​ൾ, എ​ൻ. സ്വാ​മി​നാ​ഥ​ൻ, എ.​കെ. ഷം​സു​ധ​ൻ, ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.