നേ​ർ​ച്ച​പ്പെട്ടി കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം
Thursday, October 22, 2020 11:33 PM IST
എ​ട​ത്വ: ത​ല​വ​ടി​യി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ. ഇ​ന്ന​ലെ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ നേ​ർ​ച്ച​പ്പെട്ടി കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം. ആ​ന​പ്ര​ന്പാ​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ കു​രി​ശടി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തുറ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. കൂ​ടാ​തെ പ​ള്ളി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പ്രാ​ർ​ഥനാ​മു​റി​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. വി​ശ്വാ​സി​ക​ൾ 21 ദി​വ​സം നി​ക്ഷേ​പി​ച്ച പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മാ​സാ​വ​സാ​ന​ത്തെ നി​ക്ഷേ​പ​ത്തുക 11,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​ള്ളി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ത​ല​വ​ടി പ്രാ​ഥ​മി​കാ​രോ​ഗ്യകേന്ദ്രത്തി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ത​ല​വ​ടി കു​ന്തി​രി​ക്ക​ൽ സ്വ​ദേ​ശി​യു​ടെ പോ​ർ​ച്ചി​ൽ കി​ട​ന്ന ബൈ​ക്കും മോ​ഷ​ണം പോ​യി​രു​ന്നു. ത​ല​വ​ടി, എ​ട​ത്വ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി ദേ​വാ​ല​യ​ങ്ങ​ളു​ടെ നേ​ർ​ച്ച​പ്പെട്ടി കു​ത്തി​ത്തുറ​ന്നും ചെ​റു​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ത​ല്ലി​ത്തക​ർ​ത്തും ആ​ൾ​ത്താമ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മോ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. മോ​ഷ്ടാ​ക്ക​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ സ്വൈ​ര്യ വി​ഹാ​രം ന​ട​ത്തി​യി​ട്ടും പോ​ലീ​സി​ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.