ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്്‌ട്രീയ പ്രേ​രി​ത​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്
Thursday, October 22, 2020 11:33 PM IST
ചെ​ങ്ങ​ന്നൂ​ർ: ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി ഏ​ബ്ര​ഹാം. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​താ​ര്യ​മാ​ണ്. പ്ര​സ​ക്തി​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ടി​ലി​ല്ല. തി​ക​ച്ചും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ് പ​രാ​മ​ർ​ശ​ങ്ങ​ൾ. ര​ണ്ടു​കൊ​ല്ലം മു​ൻ​പു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹി​യ​റിം​ഗി​നു വി​ളി​ച്ച​ത്. തെ​ളി​വു​ക​ൾ സ​ഹി​തം വി​ഷ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഡി​പ്പോ​സി​റ്റു​ള്ള ബാ​ങ്കാ​ണി​ത്. എ​ന്നാ​ൽ അ​തി​ന​നു​സ​രി​ച്ച് ലോ​ണ്‍ പോ​കു​ന്ന​ത് കു​റ​വാ​ണ്.

നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്കു​ക​ളി​ലെ പ​ലി​ശ​നി​ര​ക്കി​ൽ ലോ​ണ്‍ കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ലോ​ണ്‍ കു​റ​വു​ണ്ടാ​കാ​ൻ കാ​ര​ണം. അ​ത്ത​ര​ത്തി​ലു​ള്ള ചി​ല ന​ഷ്ട​ങ്ങ​ളാ​ണ് ബാ​ങ്കി​നു​ള്ള​ത്. ക്ലാ​സി​ഫി​ക്കേ​ഷ​ൻ മാ​റ്റ​ത്തി​നു അ​പേ​ക്ഷ​ക​ൾ പ​ല​പ്രാ​വ​ശ്യം ജോ​യി​ന്‍റ്് ര​ജി​സ്റ്റാ​ർ മു​ന്പാ​കെ സ​മ​ർ​പ്പി​ച്ചി​രു​ന്നു. മു​ട്ടാ​പ്പോ​ക്കു​ക​ൾ പ​റ​ഞ്ഞ് അ​പേ​ക്ഷ​ക​ൾ തി​രി​കെ അ​യ​യ്ക്കു​ക​യാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ശ​ന്പ​ള വ​ർ​ധ​ന​ പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് ഇ​തു​വ​രെ ഉ​ത്ത​ര​വു​ക​ളൊ​ന്നും ഇ​റ​ക്കി​യി​രു​ന്നി​ല്ല.

കാ​ലാ​കാ​ല​ങ്ങ​ളാ​യി ഗ​വ​ണ്‍​മെ​ന്‍റ് വ​ർ​ധി​പ്പി​ക്കു​ന്ന ശ​ന്പ​ളം കൊ​ടു​ക്കാ​തി​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ബാ​ങ്കി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം​ത​ന്നെ കൃ​ത്യ​മാ​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ റി​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പും മ​റ്റും മു​ന്പി​ൽ​ക​ണ്ട് ചി​ല​രു​ടെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ ഇ​ട​പെ​ടീ​ലി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ വി​കാ​സ​ങ്ങ​ളെ​ന്നും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.