ഓ​ഡി​റ്റോ​റി​യ​ം ഉ​ദ്ഘാ​ട​നം
Thursday, October 22, 2020 11:33 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ നിർവഹിച്ചു. അ​ഡ്വ. കെ. ​ടി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ളി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ​ഞ്ചാ​യ​ത്തം​ഗം ജ​മീ​ല പു​രു​ഷോ​ത്ത​മ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പി ​ടി​എ പ്ര​സി​ഡ​ന്‍റ് ഡി. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ ഡോ.​ കെ. ലൈ​ലാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ആ​ന്‍റ​ണി, ഷാ​ജി മ​ഞ്ജ​രി, ജി. ​ദു​ർ​ഗാ​ദാ​സ് തുടങ്ങിയവർ പ്രസംഗിച്ചു.