കോ​വി​ഡ് പ​രി​ശോ​ധ​ന : ന​ഗ​ര​സ​ഭ​ക​ളി​ൽ കു​റ​ഞ്ഞ​തു ര​ണ്ടു കി​യോ​സ്കു​ക​ൾ തു​ട​ങ്ങാ​ൻ നി​ർ​ദേ​ശം
Thursday, October 22, 2020 11:06 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​രി​ശോ​ധ​ന​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​മാ​യി കൂ​ടു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന കി​യോ​സ്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു​ കി​യോ​സ്കു​ക​ൾ എ​ങ്കി​ലും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വി​വി​ധ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ലെ ആ​റു​ ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 12 കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ളക്ട​ർ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഇ​ത്ത​ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കി​യോ​സ്കു​ക​ൾ സ്വ​കാ​ര്യമേ​ഖ​ല​യ്ക്കോ ന​ഗ​ര​സ​ഭ​ക​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ൾ​ക്കോ ന​ട​ത്താ​വു​ന്ന​താ​ണ്. സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല ന​ൽ​കു​ന്ന​തെ​ങ്കി​ൽ കി​യോ​സ്കു​ക​ൾ പൂ​ർ​ണ​മാ​യി അ​വ​രു​ടെ ചെ​ല​വി​ൽ സ്ഥാ​പി​ക്ക​ണം.

ന​ഗ​ര​സ​ഭ​ക​ൾ അ​ത​ത് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ൾ​ക്കാ​ണ് ചു​മ​ത​ല ന​ൽ​കു​ന്ന​തെ​ങ്കി​ൽ കി​യോ​സ്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ന​ൽ​കും. ര​ണ്ടു ദി​വ​സ​ത്തി​ന​കം കി​യോ​സ്കു​ക​ൾ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​ൻ ദേ​ശീ​യ ആ​രോ​ഗ്യമി​ഷ​നെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി. കി​യോ​സ്കു​ക​ളി​ലെ പ​രി​ശോ​ധ​ന​യ്ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഫീ​സ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽനി​ന്ന് ഈ​ടാ​ക്കാ​വു​ന്ന​താ​ണ്.

റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് കി​യോ​സ്കു​ക​ളി​ൽ ഉ​ണ്ടാ​വു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള അ​സൗ​ക​ര്യം ഇ​തു​വ​ഴി ഒ​ഴി​വാ​ക്കാനും കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​യും. ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തും ടൂ​റി​സം മേ​ഖ​ല തു​റ​ന്നു​കൊ​ടു​ത്ത​തും പ​രി​ഗ​ണി​ച്ചാ​ണ് കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ക്കു​ന്ന​ത്.

ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​നു സ​മീ​പ​ത്ത് കി​യോ​സ്കു​ക​ൾ കൂ​ടു​ത​ൽ സ്ഥാ​പി​ക്കും. കി​യോ​സ്കു​ക​ളി​ൽ ഫോ​ണ്‍ ന​ന്പ​റും മ​റ്റുു വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. ഇ​തു​വ​ഴി രോ​ഗി​ക​ൾ​ക്ക് ഇ​വി​ടെ വി​ളി​ച്ച് പ​രി​ശോ​ധ​ന ക്ര​മീ​ക​രി​ക്കാ​നാ​കും. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​ർ, ഡോ.​ കെ കെ. ​ദീ​പ്തി, വി​വി​ധ ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.