ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Thursday, October 22, 2020 11:06 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ഫെ​ഡി​നു കീ​ഴി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ വി​ത​ര​ണം ചെ​യ്തു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ പ​തി​യാ​ങ്ക​ര ചെ​ന്പി​ശേ​രി​ൽ പൊ​ടി​മോ​ന്‍റെ​യും ആ​റാ​ട്ടു​പു​ഴ സ​ത്യാ​ലാ​യ​ത്ത് പ​ടീ​റ്റ​തി​ൽ സ​ജീ​വ​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് 10,5000 രൂ​പ വീ​ത​വും വ​ലി​യ​അ​ഴീ​ക്ക​ൽ അ​യ്യ​ത്ത് ബാ​ലാ​ന​ന്ദ​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രുല​ക്ഷം രൂ​പ​യു​മാ​ണ് കൈ​മാ​റി​യ​ത്. ഇ​തി​നു പു​റ​മേ മാ​ര​ക​രോ​ഗ​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 23 പേ​ർ​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും ഇ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്തു.