അ​ദാ​ല​ത്ത് ഒ​ന്പ​തി​ന്
Thursday, October 22, 2020 11:05 PM IST
മ​ങ്കൊ​ന്പ്: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ അ​തി​വേ​ഗ​ത്തി​ലും സൗ​ഹാ​ർ​ദ​പ​ര​മാ​യും തീ​ർ​പ്പാ​ക്കു​ന്ന​തി​ന് കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഓ​ണ്‍​ലൈ​നാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​വം​ബ​ർ ഒ​ന്പ​തി​ന് ന​ട​ത്തും. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് തീ​ർ​പ്പാ​ക്കേ​ണ്ട വ​ഴി​ത്ത​ർ​ക്കം, എ​ൽ​ആ​ർ​എം കേ​സു​ക​ൾ, ഭൂ​മി​യു​ടെ ത​രം​മാ​റ്റം-​പ​രി​വ​ർ​ത്ത​നം, ലൈ​ഫ്, പ്ര​ള​യം സം​ബ​ന്ധ​മാ​യ പ​രാ​തി എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഈ ​മാ​സം 22 മു​ത​ൽ 28 വ​രെ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.