ധ​ർ​ണ ന​ട​ത്തി
Thursday, October 22, 2020 11:05 PM IST
ചേ​ർ​ത്ത​ല: ആ​ദാ​യനി​കു​തി അ​ട​യ്ക്കാ​ത്ത 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം 10,000 രൂ​പ വീ​തം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള​ കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം അ​ർ​ത്തു​ങ്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റി മെ​ംബർ സി​റി​യ​ക് കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സ​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി അ​ര​വി​ന്ദ​ശേരി, ജോ​സ് ആ​ലു​ങ്ക​ൻ, സു​ഹു പി. ​ജേ​ക്ക​ബ്, ബി​നു പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ണ്ണീ​ർ​മു​ക്കം മ​ണ്ഡ​ലം ക​മ്മ​ിറ്റി മു​ട്ട​ത്തി​പ്പ​റ​ന്പ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സി​റി​യ​ക് കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് ജെ. ​ഉ​പാ​സ​ന, ജി​മ്മി​ച്ച​ൻ ആ​റ്റു​മ്മേ​ൽ, ചാ​ക്കോ കാ​ളാ​ര​ൻ, ആ​ൻ​സ​ണ്‍ ആ​ന്‍റണി, ജോ​ണി പ​ള്ളി​ക്ക​രി, ബേ​ബി മു​ണ്ടു​ചി​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്രസം ഗിച്ചു. ന​ഗ​ര​സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ത്ത​ല വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ധ​ർ​ണ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ടേി​യറ്റം​ഗം ബി​ജു കോ​യി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. രാ​ജേ​ന്ദ്ര​ൻ, ആ​ന്‍റ​ണി വേ​ത​നാ​ട​ൻ, ജോ​സ​ഫ് ന​ട​യ്ക്ക​ൽ, ജീ​വ​ൻ കു​ന്നും​പു​റം എ​ന്നി​വ​ർ പ്രസംഗിച്ചു.

ചേ​ർ​ത്ത​ല: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ധ​ർ​ണ ന​ട​ത്തി.​ ദേ​ശീയപാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ധ​ർ​ണ ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മു​ന്നി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ക​ല്ല​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ഷി​ബു​വും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ല്ലാ​ ക​മ്മി​റ്റി അ​ഗ​ങ്ങ​ളാ​യ റ്റി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​സ്. സ​ലിം എ​ന്നി​വ​രും ഉ​ദ്ഘാ​ട​നം ചെ​യ്തു.