ബാ​ങ്ക് ക​വ​ർ​ച്ച: തെ​ളി​വെ​ടു​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, October 22, 2020 11:00 PM IST
ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ വ​ട​ക്ക് 2145-ാം ന​ന്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടാം ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പ് തി​രു​വ​ന​ന്ത​പു​രം ചാ​ല, തു​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടു സ്വ​ർ​ണാ​ഭ​ര​ണ​ശാ​ല​ക​ളി​ൽ ഇ​ന്ന​ലെ ന​ട​ത്തി. ര​ണ്ടാം പ്ര​തി മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗ​ലം കൈ​പ്പ​ള്ളി​ൽ ഷൈ​ബു(​അ​പ്പു​ണ്ണി-39), മൂ​ന്നാം പ്ര​തി കാ​ട്ടാ​ക്ക​ട വാ​ഴ​ച്ചാ​ൽ വാ​വോ​ട് ത​ന്പി​ക്കോ​ണം മേ​ലേ​പ്ലാ​വി​ള ഷി​ബു (45) എ​ന്നി​വ​രെ​യാ​ണ് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു പോ​യ​ത്. ഇ​വി​ടെ ര​ണ്ടു ക​ട​ക​ളി​ൽ നി​ന്നു​മാ​യി 1100 ഗ്രാം ​സ്വ​ർ​ണം വീ​ണ്ടെ​ടു​ത്തു.