നെ​ല്ലു​സം​ഭ​ര​ണം : 18 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു, ഇ​ന്നു യോ​ഗം ചേ​രും
Thursday, October 22, 2020 11:00 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഇന്നുത​ന്നെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് മേ​ഖ​ല​യി​ലെ 18 സം​ഘ​ങ്ങ​ളെ ഇ​തി​നാ​യി നി​യോ​ഗി​ക്കും. ഇ​വ​ർ​ക്കുവേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​യി സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കാ​നാ​ണ് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് ഗോ​ഡൗ​ണ്‍ ല​ഭ്യ​മ​ല്ലാ​ത്തി​ട​ത്ത് അ​ടു​ത്തു​ത​ന്നെ ഗോ​ഡൗ​ണ്‍ ക​ണ്ടെ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ടി.​എ​ച്ച്. പ്ര​വീ​ണ്‍ ദാ​സ്, പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ രാ​ജേ​ഷ് എ​ന്നി​വ​ർ പങ്കെടുത്തു.