അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ക​ർ​മ​സ​മി​തി
Thursday, October 22, 2020 11:00 PM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി​യോ​ഗം ചേ​ർ​ത്ത​ല യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ക​ർ​മ​സ​മി​തി ആ​രോ​പി​ച്ചു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ തു​ട​ങ്ങാ​ത്ത​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെന്നും കർമസമിതി ആരോപിച്ചു.