പിഞ്ചുകുഞ്ഞ് കു​ള​ത്തി​ൽ വീ​ണു മരിച്ചു
Wednesday, October 21, 2020 10:11 PM IST
മ​ങ്കൊ​ന്പ് : കു​ള​ത്തി​ൽ വീ​ണ് ഒ​ന്നേ​കാ​ൽ വ​യ​സു​കാ​ര​ൻ മ​രി​ച്ചു.​നെ​ടു​മു​ടി​പൊ​ങ്ങ ചി​റ്റ​പ്പ​റ​ന്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ-​ആ​തി​ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കൃ​ഷ്ണ​ജി​ത്ത് (ആ​ദി​ത്യ​ൻ) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​തി​ര വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കു​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ആ​തി​ര​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് കു​ഞ്ഞി​നെ കു​ള​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. കി​ഴ​ക്കേ പൊ​ങ്ങ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന വീ​ടി​ന് ചു​റ്റും വെ​ള്ള​ക്കെ​ട്ടാണ്.