എ​ലി​വേ​റ്റ​ഡ് ക​മ്യൂ​ണി​റ്റി ക്യാ​റ്റി​ൽ ഷെ​ഡ് കെ​ട്ടി​ടസ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 23ന്
Wednesday, October 21, 2020 9:39 PM IST
ആ​ല​പ്പു​ഴ: ക്ഷീ​ര​വി​ക​സ​നവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ന്പ​ക്കു​ളം ബ്ലോ​ക്കി​ലെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ ചെ​ന്പു​ന്പു​റ​ത്ത് ക്ഷീ​രോ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ന്ന മ​ൾ​ട്ടി​പ​ർ​പ്പ​സ് എ​ലി​വേ​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്യാ​റ്റി​ൽ ഷെ​ഡ് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 23ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി കെ. രാ​ജു നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.
ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ ചാ​ക്കോ, ചെ​ന്പു​പു​റം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ചാ​ക്കോ ചാ​ക്കോ, ച​ന്പ​ക്കു​ളം ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ ആ​ർ സു​ജാ​ത, ക്ഷീ​ര വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ. ​അ​നു​പ​മ, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തം​ഗം പു​ഷ്പ പ​ണി​ക്ക​ർ, പോ​ലീസ് ഹൗ​സിം​ഗ് ക​ണ്‍​സ്ട്ര​ക‌്ഷ​ൻ കോ​ർ​പ​റ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ ജോ​സ് എ​ച്ച്. ജോ​ണ്‍​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ മി​നി ര​വീ​ന്ദ്ര​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. കു​ട്ട​നാ​ട് പ്ര​ദേ​ശ​ത്ത് കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം ക്ഷീ​ര ക​ർ​ഷ​ക​ർ അ​നു​ഭ​വി​ച്ച പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്യു​ന്ന​തി​നും പ്ര​ള​യ സാ​ധ്യ​ത ഉ​ണ്ടാ​യാ​ൽ ക​ന്നു​കാ​ലി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി.
100 ഉ​രു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ കാ​റ്റി​ൽ​ഷെ​ഡ് വ​ഴി ക​ഴി​യും. 5496 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ മൂ​ന്നു​നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഒ​രു​കോ​ടി 80 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.