സ​വാ​ക് ആ​ർ​ട്സ് അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 26ന്
Wednesday, October 21, 2020 9:38 PM IST
ആ​ല​പ്പു​ഴ: സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ സ​വാ​ക് ആ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ജി​ല്ലാ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 26നു ​ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് തു​ന്പോ​ളി ശ്രീ​നാ​രാ​യ​ണ ഗു​രു​മ​ന്ദി​ര​ത്തി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​യ് സാ​ക്സ് അ​ധ്യ​ക്ഷ​നാ​കും. അ​ലി​യാ​ർ പു​ന്ന​പ്ര, കെ.​ജെ. പ്ര​വീ​ണ്‍, നെ​ടു​മു​ടി അ​ശോ​ക്്കു​മാ​ർ, സു​ദ​ർ​ശ​ന​ൻ വ​ർ​ണം, പി.​കെ. വി​ജ​യ​ൻ, ആ​ല​പ്പി ഹ​രി​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് സം​ഗീ​താ​ർ​ച്ച​ന. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ശ്വ​രി പ്ര​സാ​ദ് സ്വാ​ഗ​ത​വും ജെ​യ്സി ന​ന്ദി​യും പ​റ​യും.

ധ​ർ​ണ ന​ട​ത്തി

വീ​യ​പു​രം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക​വി​രു​ദ്ധ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ധ​ർ​ണ. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജോ​ബി​ൾ പെ​രു​മാ​ൾ​ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബി. ര​ഘു, വി​നോ​ദ് കു​മാ​ർ, ഏ​ബ്ര​ഹാം സ​ക്ക​റി​യ, എം.​എ. വാ​വ​ച്ച​ൻ, കു​ര്യ​ൻ പ​ത്രോ​സ്, സ​ണ്ണി കൊ​ടു​മു​ള​യി​ൽ, സൂ​സ​മ്മ തോ​മ​സ്, തോ​മ​സ് നൈ​നാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.