തോ​ട് ശു​ചീ​ക​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി
Wednesday, October 21, 2020 9:38 PM IST
തു​റ​വൂ​ർ: തോ​ടി​ന്‍റെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം പ്ര​ഹ​സ​ന​മെ​ന്ന് ആ​രോ​പ​ണം. പ​ള്ളി​ത്തോ​ട് ക​ട​ത്തു​ക​ട​വ് റോ​ഡു​മു​ക്ക് കാ​ക്ക​ശേ​രി തോ​ട് പൊ​ഴി​ച്ചാ​ൽ വ​രെ​യു​ള്ള തോ​ടി​ന്‍റെ ശു​ചീ​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് 14 ല​ക്ഷ​ത്തി 80,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ചെ​യ്യു​ന്ന​ത്. പൊ​തു​തോ​ട് ആ​റു​ മീ​റ്റ​ർ വീ​തി​യി​ൽ കൈ​യേ​റ്റ​മൊ​ഴി​പ്പി​ച്ച്, മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ആ​ഴം കൂ​ട്ടി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​മെ​ന്നാ​ണ് പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. എ​ന്നാ​ൽ നി​ല​വി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ന്നും നീ​ക്കാ​തെ തോ​ട്ടി​ലെ ചെ​ളി മാ​ത്രം കോ​രി ക​ര​യി​ലി​ട്ട് ത​ടി​ത​പ്പു​ക​യാ​ണ് ക​രാ​ർ എ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​വ​ർ ചെ​യ്യു​ന്ന​ത്.
ആ​റു മീ​റ്റ​റി​ൽ അ​ധി​കം വീ​തി​യു​ണ്ടാ​യി​രു​ന്ന ​പൊ​തു​തോ​ട് പ​ല സ്ഥ​ല​ങ്ങ​ളി​ലും കൈ​യേ​റ്റം മൂ​ലം ര​ണ്ടു മീ​റ്റ​റി​ൽ താ​ഴെ​യാ​യി ചു​രു​ങ്ങി​യെ​ന്നും പ​രാ​തി​യു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ള​ന്നുതി​ട്ട​പ്പെ​ടു​ത്തി ന​ൽ​കി അ​ത​നു​സ​രി​ച്ച് കൈ​യേ​റ്റ​ങ്ങ​ൾ നീ​ക്കം ചെ​യ്തു തോ​ടി​ന്‍റെ വീ​തി​യും ആ​ഴ​വും കൂ​ട്ടേ​ണ്ട​താ​ണ്. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ക​യോ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. നി​ല​വി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ൽനി​ന്നും ക​ര​യി​ൽ കോ​രിവ​ച്ച ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും വീ​ണ്ടും തോ​ട്ടി​ലേ​ക്ക് ത​ന്നെ വീ​ണുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്.