കു​ടി​വെ​ള്ളം കി​ട്ടാ​താ​യി​ട്ട് ര​ണ്ടാ​ഴ്ച
Wednesday, October 21, 2020 9:38 PM IST
അ​ന്പ​ല​പ്പു​ഴ: കു​ടി​വെ​ള്ളം കി​ട്ടാ​തെ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞു. ഒ​രു പ്ര​ദേ​ശ​മാ​കെ തീ​രാ ദു​രി​ത​ത്തി​ൽ. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് നീ​ർ​ക്കു​ന്നം കൃ​ഷി​ഭ​വ​നു തെ​ക്കു ഭാ​ഗ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ളം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽനി​ന്നു​ള്ള പ​ന്പിം​ഗ് ഇ​ല്ലാ​ത്ത​പ്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി നേ​രി​ട്ട് പ​ന്പിം​ഗ് ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഒ​രു തു​ള്ളി വെ​ള്ളം പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​യി. ഇ​തോ​ടെ വ​ള​രെ ദൂ​രെ നി​ന്നും കു​ടി​വെ​ള്ളം എ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് വീ​ട്ട​മ്മ​മാ​ർ.
പ്രാ​ഥ​മി​കാ​വ​ശ്യം നി​ർ​വ​ഹി​ക്കാ​ൻ പോ​ലും വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ക​യാ​ണ് നാ​ട്ടു​കാ​ർ. കു​ടി​വെള്ളം കി​ട്ടാ​തെവ​ന്ന​പ്പോ​ൾ ത​ന്നെ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
എ​ന്നാ​ൽ, ഇ​തു​വ​രെ ഇ​തി​നു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോൾ ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണ്‍ പോ​ലും എ​ടു​ക്കാ​റി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും കു​ടി​വെ​ള്ളക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.​ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാണ് ഇ​വ​രു​ടെ ആ​വ​ശ്യം.