ഓ​ർ​ഡി​ന​ൻ​സ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Wednesday, October 21, 2020 9:38 PM IST
ആ​ല​പ്പു​ഴ: 2020ലെ ​മ​ത്സ്യലേ​ല​വും വി​പ​ണ​ന​വും ഗു​ണ​നി​ല​വാ​ര പ​രി​ശീ​ല​ന​വും ഓ​ർ​ഡി​ന​ൻ​സ് നി​യ​മവി​രു​ദ്ധ​വും അ​പ്രാ​യോ​ഗി​ക​വും മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ഒ​ന്നു​മാ​ണെ​ന്ന് അ​ഖി​ല കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ(​യു​ടി​യു​സി) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ബി. ​ക​ള​ത്തി​ൽ. ആ​ർ​എ​സ്പി നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ഖി​ല കേ​ര​ ള മ​ത്സ്യത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (​യു​ടി​യുസി)​ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്‌ടറേറ്റി​നു മു​ന്പി​ൽ 2020ലെ ​മ​ത്സ്യ​ലേ​ല​വും വി​പ​ണ​ന​വും ഗു​ണ​നി​ല​വാ​ര പ​രി​ശീ​ല​ന​വും ഓ​ർ​ഡി​ന​ൻ​സ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ അ​ധ്വാ​ന​ത്തെ കൊ​ള്ളയ​ടി​ക്കാ​ൻ ഉ​ത​കു​ന്ന ക​രി​നി​യ​മ​മാ​ണി​ത്. കേ​ര​ള​ത്തി​ൽ ആ​കെ പ​ത്തു ഫി​ഷിം​ഗ് ഹാ​ർ​ബ​റു​ക​ളും ഏ​താ​നും ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളും മാ​ത്ര​മേ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ളു. ബാ​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വാ​സ മേ​ഖ​ല​യി​ൽ യാ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോ​ടു കാ​ട്ടു​ന്ന കൊ​ടും ക്രൂ​ര​ത​യാ​ണ്. സ​ർ​ക്കാ​രി​നു താ​ത്പ​ര്യ​മു​ള്ള​വ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ, ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ൾ വ​ഴി മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​യാ​കെ സി​പി​എ​മ്മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് കു​മാ​ർ, ബ്രി​ജേ​ഷ് രാ​ഗ​മാ​ലി​ക, ല​ത്തീ​ഫ് ,ആ​ർ ര​തീ​ഷ്, കെ.​സി.​ര​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ എല്ലാ മ​ത്സ്യ​തൊ​ഴി​ലാ​ളി കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ർ​ഡി​ന​ൻ​സ് ക​ത്തി​ച്ചു കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധം ന​ട​ത്തും.