ക​ള്ളി​ൽ സ്പി​രി​റ്റ് ചേ​ർ​ത്ത് വീ​ര്യം കൂ​ട്ട​ൽ: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 21, 2020 9:35 PM IST
ആ​ല​പ്പു​ഴ: ക​ള്ളി​ൽ സ്പി​രി​റ്റ് ചേ​ർ​ത്ത് വീ​ര്യം കൂ​ട്ടി വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെത്തുട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​ലി​റ്റ​ർ സ്പി​രി​റ്റും 660 ലി​റ്റ​ർ ക​ള്ളും പി​ക്ക​പ്പ് വാ​നും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നാം​പ്ര​തി സു​രേ​ഷ് മ​ണി​വേ​ലി​നെ​യും മൂ​ന്നാം​പ്ര​തി വി​ജി​ത്തി​നെ​യും ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘ​വും ചേ​ർ​ന്നു പി​ടി​കൂ​ടി.
കാ​യം​കു​ളം റേ​ഞ്ചി​ലെ ഒ​ന്നും നാ​ലും ഗ്രൂ​പ്പു​ക​ളി​ലെ​യും മാ​വേ​ലി​ക്ക​ര റേ​ഞ്ചി​ലെ നാ​ലാം ഗ്രൂ​പ്പി​ലെ​യും ക​ള്ളു​ഷാ​പ്പു​ക​ളി​ലേ​ക്കു പാ​ല​ക്കാ​ടുനി​ന്നു കൊ​ണ്ടു​വ​ന്ന പെ​ർ​മി​റ്റ് ക​ള്ളി​ലാ​ണ് സ്പി​രി​റ്റ് ചേ​ർ​ത്ത് വീ​ര്യം കൂ​ട്ടി​യി​രു​ന്നു​തെ​ന്നാ​ണ് വി​വ​രം. കാ​യം​കു​ളം റേ​ഞ്ചി​ലെ നാ​ലാം ഗ്രൂ​പ്പി​ലെ 24ബി ​ന​ന്പ​ർ പു​ല്ലു​കു​ള​ങ്ങ​ര ക​ള്ളു​ഷാ​പ്പി​നു സ​മീ​പം ഇ​ട​വ​ഴി​യി​ൽ കെഎ​ൽ 47 ജെ 7845 ​ന​ന്പ​ർ ബൊ​ലേ​റോ പി​ക്ക​പ്പ് വാ​നി​ൽ കൊ​ണ്ടു​വ​ന്ന ക​ള്ളി​ൽ സ്പി​രി​റ്റ് ചേ​ർ​ത്ത് വീ​ര്യം കൂ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് ക​ള്ളി​ലേ​ക്ക് സ്പി​രി​റ്റ് ഒ​ഴി​ച്ചു കൊ​ണ്ടി​രു​ന്ന സു​രേ​ഷ് മ​ണി​വേ​ലി​നെ​യും പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ വി​ജി​ത്തി​നെ​യും പി​ടി​കൂ​ടി​യ​ത്.
സ്പി​രി​റ്റ് എ​ത്തി​ച്ചുകൊ​ടു​ത്ത കെഎ​ൽ 29കെ 1717 ​ന​ന്പ​ർ ക്രേ​റ്റ കാ​റി​ന്‍റെ ഡ്രൈ​വ​റും ര​ണ്ടാം​പ്ര​തി​യു​മാ​യ മ​നോ​ജ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.
ക​ള്ളു​ക​ട​ത്ത് പെ​ർ​മി​റ്റു​കാ​രാ​യ സ​ജി​കു​മാ​ർ, എ​ൻ. പ്ര​കാ​ശ​ൻ, കെ.​ഡി. പ്ര​കാ​ശ​ൻ എ​ന്നി​വ​രെ നാ​ലും അ​ഞ്ചും ആ​റും ​പ്ര​തി​ക​ളാ​യും ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ​ശി​കു​മാ​റി​നു പു​റ​മേ ആ​ല​പ്പു​ഴ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​ശാ​ന്ത്, കാ​യം​കു​ളം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ർ​ഷാ, ആ​ല​പ്പു​ഴ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​ഫെ​മി​ൻ, പി.​സി. ഗി​രീ​ഷ്, ഐ. ​ഷി​ഹാ​ബ്, ജി. ​ഗോ​പ​കു​മാ​ർ, ജി. ​അ​ല​ക്സാ​ണ്ട​ർ, ഹ​രി​പ്പാ​ട് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ എ​ഇ​ഐ(​ജി) അ​രു​ണ്‍​കു​മാ​ർ, പി​ഒ​മാ​രാ​യ ടി.​എ. വി​നോ​ദ് കു​മാ​ർ, അ​ക്ബ​ർ, സു​മേ​ഖ്, സി​ഇ​ഒ​മാ​രാ​യ റ​ഫീ​ഖ്, ജി​യേ​ഷ്, വി​പി​ൻ, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.
അ​ഞ്ചു​ദി​വ​സം ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​ശാ​ന്ത്, പി​ഒ​മാ​രാ​യ ഫെ​മി​ൻ, ഗി​രീ​ഷ്, ഷി​ഹാ​ബ്, ഗോ​പ​കു​മാ​ർ, അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ വേ​ഷം മാ​റി നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യാ​ണ് വാ​ഹ​ന​വും പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്.