അ​രൂ​രി​ൽ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 21, 2020 9:35 PM IST
തു​റ​വൂ​ർ: അ​രൂ​രി​ൽ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. അ​രൂ​ർ, ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ് (19), അ​ഭി​ഷേ​ക് (18), അ​ഭി​ന​വ് (19), അ​ശ്വി​ൻ (19), വി​പി​ൻ (20) എ​ന്നി​വ​രെ​യാ​ണ് കു​ത്തി​യ​തോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പി​ടി​കൂ​ടി​യ​ത്. മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എ​ൽ​എ​സ് ഡി സ്റ്റാം​പ്, എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ൽ, ക​ഞ്ചാ​വ ്തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ടു​വാ​ഹ​ന​ങ്ങ​ളും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വ​ിട​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​യ​ത്. അ​വി​ടെ പ​ഠി​ക്കു​ന്ന ചി​ല​രാ​ണ് മ​യ​ക്കു​മ​രു​ന്ന് യു​വാ​ക്ക​ൾ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞ​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. കു​ന്പ​ള​ങ്ങി​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ിരു​ന്നു. അ​വി​ടേ​ക്കു പോ​കു​വാ​നാ​യി കു​ന്പ​ള​ങ്ങി ജ​ങ്കാ​റി​ൽ ക​യ​റാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. യു​വാ​ക്ക​ളെ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ഹെ​ൽ​മ​റ്റി​ലും ജീ​ൻ​സി​ലെ പ്ര​ത്യേ​ക അ​റ​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്.

കു​ത​റി ഓ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ മ​ൽ​പ്പി​ടിത്ത​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ധി കു​മാ​ർ, സാ​ജ​ൻ ജോ​സ​ഫ്, അ​ഭി​ലാ​ഷ്, മോ​ബി വ​ർ​ഗീസ്, പ്ര​വീ​ണ്‍ കു​മാ​ർ, ഉ​മേ​ഷ്, വി​പി​ൻ, ശ്രീ​ജി​ത്ത്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷൈ​നി എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.