എം​എ​ൽ​എ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, പി​ന്നി​ൽ രാ​ഷ്‌ട്രീയ​ല​ക്ഷ്യ​മെ​ന്ന് എം​എ​ൽ​എ
Wednesday, October 21, 2020 9:35 PM IST
ചേ​ർ​ത്ത​ല: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന് പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ പ്ര​ഭാ​ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എം​എ​ൽ​എ ഫ​ണ്ടി​ൽ ഉ​ൾപ്പെടു​ത്തി പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തക്കുറി​ച്ച് ആ​ലോ​ചി​ക്കാ​ൻ വി​ള​ച്ച​പ്പോ​ഴാ​ണ് എം​എ​ൽ​എ അ​ധി​ക്ഷേ​പി​ച്ച​ത്. ത​ന്‍റെ പ്രാ​യ​ത്തെ​പോ​ലും മാ​നി​ക്കാ​തെ താ​ൻ​പ്ര​മാ​ണി​ത്ത​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ജ​ന​ധി​പ​ത്യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​യെ അ​വ​ഹേ​ളി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്ക​പ്പെട​രു​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് എം​എ​ൽ​എ ന​ട​ത്തു​ന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി കി​ട്ടി​യ​താ​ണ് തു​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി. ഇ​വി​ടെ മു​ൻ​കാ​ല​ങ്ങ​ളി​ലെ​ല്ലാം ജ​ന​പ്ര​തി​നി​ധി​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കൂ​ട്ടാ​യി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും മ​ണി​പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു. ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ എ.​ടി. ശ്രീ​ജ, ഹേ​മ ദാ​മോ​ദ​ര​ൻ, ജ​യ അ​ശോ​ക​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം ആ​രോ​പ​ണ​ത്തി​നു പി​ന്നി​ൽ രാ​ഷ​ട്രീ​യ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. പ​ദ്ധ​തി മു​ൻ എം​എ​ൽ​എ​യു​ടെ കാ​ല​ത്താ​ണെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ക്കു​ന്ന​ത് എം​എ​ൽ​എ​യാ​ണ്. ഇ​തു മ​റി​ക​ട​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.