ജി​ല്ല​യി​ൽ 820 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, October 21, 2020 9:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 820 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്. 802 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 769 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 19085 പേ​ർ രോ​ഗ​മു​ക്ത​രാ​യ​പ്പോ​ൾ 7058 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
വൈ​റ​സ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ 278 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 853 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5014 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​മു​ണ്ട്. 208 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു.
769 പേ​രെ ഒ​ഴി​വാ​ക്കി. 904 പേ​രാ​ണ് ക്വാ​റ​ന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. 958 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ 2452 പേ​രു​ടെ ഫ​ലം പു​റ​ത്തു​വ​ന്നു. 2976 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​മു​ണ്ട്.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 44 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 44 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്തി​ന് 245 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1098 പേ​ർ​ക്കെ​തി​രെ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘ​ന​ത്തി​നു പ​ത്തു​കേ​സു​ക​ളി​ലാ​യി 56 പേ​ർ​ക്കെ​തി​രേയും ന​ട​പ​ടി​യെ​ടു​ത്തു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ണ്‍
ആ​ല​പ്പു​ഴ: മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ന​ന്പ​ർ 11 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വാ​ർ​ഡ് 51 (ക​ള​പ്പു​ര), ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 15, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 18 എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.