കർഷകരുടെ ആശങ്ക അവസാനിപ്പിക്കണമെന്ന്
Tuesday, October 20, 2020 10:18 PM IST
മ​ങ്കൊ​ന്പ്: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​ലെ അ​നി​ശ്ചി​ത​ത്വ​വും ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യി​ൽ റൈ​സ് മി​ല്ലു​ക​ളെ​ക്കൊ​ണ്ട് എ​ടു​പ്പി​ക്ക​ണം. കു​റ്റ​മ​റ്റരീ​തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന നെ​ല്ലു​സം​ഭ​ര​ണം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഏ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ യോ​ഗം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി അധ്യ​ക്ഷ​ത വഹിച്ചു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ.​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം, ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് സി. ​റ്റി. തോ​മ​സ്, മോ​നി​ച്ച​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​രോ​ധ​സ​മ​രം

പൂ​ച്ചാ​ക്ക​ൽ: കൈ​ത​പ്പു​ഴ കാ​യ​ലി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തിരേ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​നു​മു​ന്നി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ഷ് ഉദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ര​ളി മ​ഠ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ.​ സു​നി​ൽകു​മാ​ർ, പി.​എ​ൻ. ബി​ജു, അ​ജി​ത്ത്കു​മാ​ർ, ഗോ​പി തി​രു​നെ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.