കോ​വി​ഡ് മാ​ന​ദ​ണ്ഡം പ​രി​ശോ​ധി​ക്കാ​ൻ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റും രം​ഗ​ത്ത്
Tuesday, October 20, 2020 10:18 PM IST
മാ​വേ​ലി​ക്ക​ര: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് മാ​വേ​ലി​ക്ക​ര​യി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. മാ​വേ​ലി​ക്ക​ര സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ആ​യ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ പാ​ട്രി​ക് ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സു​മാ​യി ചേ​ർ​ന്ന് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.
ക​ഴി​ഞ്ഞദി​വ​സം ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കു​ക​യും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച ക​ള്ളു​ഷാ​പ്പി​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തിവ​യ്പ്പി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. വ​രു​ം ദി​വ​സ​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കും മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​ത്ത​വ​ർ​ക്കും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കും എ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് പാ​ട്രി​ക് ഫ്രാ​ൻ​സി​സ് അ​റി​യി​ച്ചു.

ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്

അ​ന്പ​ല​പ്പു​ഴ: സ്വ​കാ​ര്യബ​സും ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് നി​സാ​ര പ​രി​ക്ക്. ക​ഞ്ഞി​പ്പാ​ടം എ​സ്.​എ​ൻ. ക​വ​ല റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു ക​ഞ്ഞി​പ്പാ​ട​ത്തേ​ക്ക് പോ​യ ശ്രീ​വി​നാ​യ​ക എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് നി​സാ​ര പ​രി​ക്കേ​റ്റു.