കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ൽ പോ​ലീ​സ് പു​ന​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, October 20, 2020 10:15 PM IST
ഹ​രി​പ്പാ​ട്: അ​ഞ്ചു​വ​ർ​ഷം മു​ന്പ് ദൂ​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ യു​വാ​വി​ന്‍റെ മ​ര​ണം പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ പൂ​ത്തു​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ(34)​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി പോ​ലീ​സി​നോ​ട് പു​നര​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. മ​രി​ച്ച മു​സ്ത​ഫ​യു​ടെ ഭാ​ര്യ സു​മ​യ്യ​യു​ടെ ബ​ന്ധു തൃ​ക്കു​ന്ന​പ്പു​ഴ കൊ​ക്കാ​ടം ത​റ​യി​ൽ ഇ​ർ​ഷാ​ദാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​തോ​ടെ തൃ​ക്കു​ന്ന​പ്പു​ഴ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പു​ന​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് മു​സ്ത​ഫ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത് പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ ഭാ​ര്യ സു​മ​യ്യ​യു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​തം അ​ല്ല തൂ​ങ്ങി മ​രി​ച്ച​താ​ണെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി. മു​സ്ത​ഫ​യു​ടെ മ​ര​ണ​ശേ​ഷം സു​മ​യ്യ പു​ന​ർ​വി​വാ​ഹി​ത​യാ​യി​രു​ന്നു.
2015 ന​വം​ബ​റി​ലാ​ണ് മു​സ്ത​ഫ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ക​രു​തി​യ​ത്. അ​തി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം കൂ​ടാ​തെ​യാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.
മു​സ്ത​ഫ മ​രി​ക്കു​ന്ന​തി​നു​മു​ന്പ് ബ​ന്ധു​വി​ന്‍റെ ജ്വ​ല്ല​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്നു. പി​ന്നീ​ട് അ​തു​നി​ർ​ത്തി ഇ​റ​ച്ചി​വെ​ട്ട് ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ടെ ആ​യി​രു​ന്നു മ​ര​ണം. പാ​നൂ​ർ മ​ര​ക്കാ​ട് ജു​മാ​മ​സ്ജി​ദി​ലാ​ണ് മു​സ്ത​ഫ​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി​യി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കാ​യി ആ​ർ​ഡി​ഒ​യ്ക്ക് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ സി​ഐ ടി. ​ദി​ലീ​ഷ് പ​റ​ഞ്ഞു.