അ​ധ്യാ​പ​ക​രു​ടെ ഉ​പ​വാ​സ സ​മ​ര​വും പ്ര​തി​ഷേ​ധാ​ത്മ​ക തെ​രു​വു ക​ച്ച​വ​ട​വും
Tuesday, October 20, 2020 10:15 PM IST
ആ​ല​പ്പു​ഴ: അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും ശ​ന്പ​ള​വും നി​യ​മ​നാം​ഗീ​കാ​ര​വും ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ ഉ​പ​വാ​സ സ​മ​ര​വും പ്ര​തി​ഷേ​ധാ​ത്മ​ക ക​ച്ച​വ​ട​വും ന​ട​ത്തി അ​ധ്യാ​പ​ക​ർ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​ർ തെ​രു​വു​ക​ളി​ൽ ഉ​പ​ജീ​വ​ന​ത്തി​നാ​യി ക​ച്ച​വ​ടം ചെ​യ്യേ​ണ്ട അ​വ​സ്ഥ സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കേ​ര​ള നോ​ണ്‍ അ​പ്രൂ​വ​ൽ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. അ​ഞ്ചു വ​ർ​ഷ​മാ​യി പ​ല​രു​ടെ​യും മു​ന്പി​ൽ കൈ​നീ​ട്ടി ജീ​വി​ക്കേ​ണ്ടി​വ​ന്ന കേ​ര​ള​ത്തി​ലെ എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ദ​യ​നീ​യ അ​വ​സ്ഥ സ​ർ​ക്കാ​രിനേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ഇ​ത്ത​ര​മൊ​രു സ​മ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തെ​ന്ന് അ​യ്യാ​യി​ര​ത്തോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ വ്യ​ക്ത​മാ​ക്കി.
പ​ല​ത​വ​ണ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ട​ക്കം നി​ര​വ​ധി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ​യും എം​എ​ൽ​എ​മാ​രെ​യും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സ​മീ​പി​ച്ചി​രു​ന്നു. എ​ല്ലാ അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളെ​യും ഗൗ​ര​വം ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. ഉ​ചി​ത​മാ​യ തീ​രു​മാ​നം സ​ർ​ക്കാ​ർ എ​ടു​ത്തി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​ര​ള നോ​ണ്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​ജീ​ർ​ഖാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​മീ​ൻ ക​ണ്ണ​ന​ല്ലൂ​ർ, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ്, സെ​റ്റോ ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​എ. ജോ​ണ്‍ ബോ​സ്കോ, കെ​പി​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി സോ​ണി പാ​വേ​ലി​ൽ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ടി.​ജെ. എ​ഡ്വേ​ർ​ഡ്, സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി​നോ​യ് വ​ർ​ഗീ​സ്, കെ​പി​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ശോ​ക് കു​മാ​ർ, റ​സീ​ന അ​രൂ​ക്കു​റ്റി, ഫ​ർ​സാ​ന അ​രൂ​ക്കു​റ്റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.