ത​ല​വ​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പൂ​ട്ട് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം
Tuesday, October 20, 2020 10:15 PM IST
എ​ട​ത്വ: ത​ല​വ​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പൂ​ട്ട് കു​ത്തി​ത്തു റ​ന്ന് മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടാ​യി​ര​ത്തി​ലേ​റെ രൂ​പ മോ​ഷ്ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലെ ഗ്രി​ല്ല് ത​ല്ലി​ത്ത​ക​ർ​ത്ത മോ​ഷ്ടാ​ക്ക​ൾ ഓ​ഫീ​സ് റൂമി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന ശേ​ഷം അ​ല​മാ​ര കു​ത്തി​ത്തു റ​ന്നാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്. ഒ​പി ചീ​ട്ട് ന​ൽ​കി​യ പ​ണ​മാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടോ​ണി മാ​ത്യു എ​ട​ത്വ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധർ ആ​ശു​പ​ത്രി​യി​ലെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.
എ​ട​ത്വ സി​ഐ ദ്വി​ജേ​ഷ്, എ​സ്ഐ​മാ​രാ​യ സി​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ്, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ അ​ന്വ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ അ​ടി​ക്ക​ടി ന​ട​ക്കു​ന്ന മോ​ഷ​ണ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​നും പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്തും പോ​ലീ​സി​നെ ആ​ശ​ങ്ക അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ര​ണ്ടു പ​ള്ളി​ക​ളി​ലെ കു​രി​ശ​ടി​യു​ടെ കാ​ണി​ക്ക വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്. മോ​ഷ്ടാ​ക്ക​ളെ ഇ​തു​വ​രെ പോ​ലീ​സി​നു പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.