മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​ത്സ്യബ​ന്ധ​നം: ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ
Tuesday, October 20, 2020 10:15 PM IST
അന്പലപ്പുഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​ത്സ്യബ​ന്ധ​നം നടത്തിയാൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ. പാ​യ​ൽ​ക്കു​ള​ങ്ങ​ര പ​ടി​ഞ്ഞാ​റ് അ​ഞ്ചാ​ലും കാ​വി​ലാ​ണ് യാ​തൊ​രു കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​തെയുള്ള മ​ത്സ്യബ​ന്ധ​നം ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യ​ത്.​ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യാ​ണ് ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​യാ​ണ് പ​ല തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ പ​ണി​യെ​ടു​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ല​മെ​ന്ന​ത് ഇ​വി​ടെ ക​ട​ലാ​സി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ചാ​ക​ര പ്ര​ദേ​ശ​മാ​യ​തോ​ടെ നി​ര​വ​ധി ക​ട​ക​ളും ഇ​വി​ടെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് പ്ര​ദേ​ശ​ത്ത് വീ​ണ്ടും കോ​വി​ഡ് വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​യ​ർ​ന്നി​ട്ടു​ണ്ട്. ​ക​ഴി​ഞ്ഞദി​വ​സം ഇ​വി​ടെ​യെ​ത്തി​യ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ തി​ര​ക്ക് ക​ണ്ട് ഇ​വി​ടു​ത്തെ മ​ത്സ്യ​ബ​ന്ധ​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.​ ഇ​ത് ച​ർ​ച്ച ചെ​യ്യാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ യോ​ഗ​വും ക​ള​ക്ട​ർ ബു​ധ​നാ​ഴ്ച വി​ളി​ച്ചി​ട്ടു​ണ്ട്.