താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ
Monday, October 19, 2020 10:43 PM IST
മ​ങ്കൊ​ന്പ്: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ത്തു തീ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട കേ​ര​ള​ കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം കു​ട്ട​നാ​ട്ട് താ​ലൂ​ക്ക് ഒ​ാഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ​ ന​ട​ത്തി. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ഈ​യി​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള 29 കോ​ടി രൂ​പ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​വ​രം ല​ഭി​ച്ചു. സാ​ധാ​ര​ണ​ക്കാരാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച തു​ക എ​ത്ര​യും പെ​ട്ടെ​ന്നു കൊ​ടു​ത്തു​തീ​ർ​ത്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു​തോ​ട്ടു​ങ്ക​ൽ, ബൈ​ജു ജോ​സ്, ബോ​ബ​ൻ ചൂ​ര​ക്കു​റ്റി​ൽ, മി​നി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.