മ​ദ്യ​ശാ​ല​ക​ൾ ഉ​ട​ൻ അ​ട​ച്ചുപൂ​ട്ട​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​വി​രു​ദ്ധസ​മി​തി
Monday, October 19, 2020 10:43 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ ഉ​ട​ൻ അ​ട​ച്ചുപൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ലാ മ​ദ്യ വി​രു​ദ്ധസ​മി​തി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധസ​മ​രം ആ​ല​പ്പു​ഴ എ​ക്സൈ​സ് ഓ​ഫീ​സി​നു മു​ന്പി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ. ​ഷൈ​ജു ചി​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​ക്വ​ർ ക്വി​റ്റ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി പ​ത്തു ല​ക്ഷം​പേ​ർ ഒ​പ്പി​ട്ടു മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കു​ന്ന ഭീ​മ​ഹ​ർ​ജി​യു​ടെ പ്ര​ചാര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാണ് സമരം സംഘടിപ്പിച്ചത്.
ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. നൗ​ഷാ​ദ്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ല, അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗാ​യ​ത്രി, ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​എ. ബി​ന്ദു, ഷി​ജി മോ​ൻ, ജോ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.