ജോ​ലി​ക്കു പോ​യ അ​ച്ഛ​നെ കാ​ണാ​നി​ല്ലെ​ന്നു മ​ക​ന്‍റെ പ​രാ​തി
Monday, October 19, 2020 10:42 PM IST
അ​ന്പ​ല​പ്പു​ഴ: കെ​ട്ടി​ട നി​ർ​മാ​ണ​ജോ​ലി​ക്കു​പോ​യ ഗൃ​ഹ​നാ​ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് മ​ക​ന്‍റെ പ​രാ​തി. ത​ക​ഴി പ​ഞ്ചാ​യ​ത്ത് കു​ന്നു​മ്മ തെ​ക്കേ ആ​ശാ​രി​പ​റ​ന്പി​ൽ സെ​ബാ​സ്റ്റ്യ​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി​യാ​ണ് മ​ക​ൻ തോം​സ​ണ്‍ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പാ​ലാ​യി​ൽ വെ​ട്ടൂ​ർ ക​ണ്‍​സ്ട്ര​ക്്ഷ​ന്‍റെ കീ​ഴി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ക​ന്പ​നി​യു​ടെ സ​ബ ്കോ​ണ്‍​ട്രാ​ക്ട​ർ ത​ക​ഴി വി​രി​പ്പാ​ല​യി​ലു​ള്ള വേ​ണു​ക്കുട്ട​നോ​ടൊ​പ്പ​മാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ആ​ഴ്ച​യി​ൽ മു​ട​ങ്ങാ​തെ സെ​ബാ​സ്റ്റ്യ​ൻ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.
വി​ളി​ക്കാ​തെ വ​ന്ന​പ്പോ​ൾ സെ​ബാ​സ്റ്റ്യ​ന്‍റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സ്വി​ച്ച് ഓ​ഫാ​ണെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. വേ​ണു​ക്കു​ട്ട​നുമാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തേ​വി​വ​രം ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്. പി​ന്നീ​ട് ഏ​റ്റു​മാ​നൂ​ർ ത​വ​ള​ക്കു​ഴി​യി​ലു​ള്ള വെ​ട്ടൂ​ർ ക​ണ്‍​സ്ട്ര​ക്്ഷ​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഇ​രു​വ​രേ​യും ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ സെ​ബാ​സ്റ്റ്യ​നോ​ടൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴിലാ​ളി​ക​ളോ​ട​ന്വേഷി​ച്ച​പ്പോ​ൾ അ​ടൂ​രി​ൽ ഏ​തോ ക​രാ​റു​കാ​ര​നോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന​റി​ഞ്ഞു. അ​ടൂ​രി​ലും ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സെ​ബാ​സ്റ്റ്യ​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്. തു​ട​ർ​ന്ന് കേ​സ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.