ര​ണ്ടാംഘ​ട്ട സ​മ​രം നാ​ളെ
Monday, October 19, 2020 10:42 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ 60 ക​ഴി​ഞ്ഞ, ആ​ദാ​യനി​കു​തി പ​രി​ധി​യി​ൽ വ​രാ​ത്ത എ​ല്ലാ​വ​ർ​ക്കും മാ​സം 10,000 രൂപ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ആ​ല​പ്പു​ഴ പ​ഴ​വീ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം നി​ർ​വ​ഹി​ക്കും.

കു​റ്റ​പ​ത്ര​സ​മ​ർ​പ്പ​ണം നാ​ളെ

ഹ​രി​പ്പാ​ട്: ന​ഗ​ര​സ​ഭ​യു​ടെ അ​ഴി​മ​തി​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തിരേ സി​പി​ഐ മു​നി​സി​പ്പ​ൽ ലോ​ക്ക​ൽ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​പ​ത്ര​സ​മ​ർ​പ്പ​ണം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് 10 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.