സ​ത്യ​ഗ്ര​ഹസ​മ​രം ന​ട​ത്തി
Monday, October 19, 2020 10:42 PM IST
മാ​ന്നാ​ർ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ണ്ണുതു​റ​പ്പിക്കാ​ൻ സ്ത്രീ, ​നീ​തി തേ​ടി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മാ​ന്നാ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ സു​ജ ജോ​ഷ്വ മു​ഖ്യ​പ്ര​ഭാ​ഷണം നടത്തി.

ജീ​വ​കാ​രു​ണ്യഫ​ണ്ട് കൈ​മാ​റി

അ​ന്പ​ല​പ്പു​ഴ. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി തോ​ട്ട​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച ജീ​വ​കാ​രു​ണ്യ ഫ​ണ്ട് കൈ​മാ​റി.​ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ തോ​ട്ട​പ്പ​ള്ളി കോ​ള​നി 89-ൽ ​രാം​ലാ​ലി​നാ​ണ് ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്. യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളി​ൽനി​ന്നും കൂ​ടാ​തെ മ​റ്റു​യൂ​ണി​റ്റു​ക​ളി​ൽനി​ന്നും ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കൈ​മാ​റി​യ​ത്. രാം​ലാ​ലി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ധ​ന​സ​ഹാ​യം കൈ​മാ​റി. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും വ്യാ​പാ​രി സ​മൂ​ഹം ഇ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്ത​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​താ​പ​ൻ സൂ​ര്യാ​ല​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.