കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത് പൊ​തുപ​രി​പാ​ടി​യി​ലാക​രു​തെ​ന്ന്
Monday, October 19, 2020 10:42 PM IST
ആ​ല​പ്പു​ഴ: വി​വി​ധ വ​കു​പ്പു​ക​ളും സ​ർ​ക്കാ​രു​മാ​യും യോ​ജി​ച്ചും അ​ല്ലാ​തെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും കു​ട്ടി​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ളും പൊ​തു​പ​രി​പാ​ടി​ക​ളി​ൽ വ​ച്ച് ന​ല്ക​രു​തെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സാ​ന്പ​ത്തി​ക സ​ഹാ​യ​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളും മ​റ്റും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളിലോ മ​റ്റു സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലോ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ മു​ട​ക്കി​ൽ ന​വീ​ക​രി​ച്ച ഗ​വ. മു​ഹ​മ്മ​ദ​ൻ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും കെ.​സി. വേ​ണു​ഗോ​പാ​ൽ എംപിയു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മിച്ച അ​ടു​ക്ക​ള​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ നി​ർ​വ​ഹി​ച്ചു. ജി. ​മ​നോ​ജ്കു​മാ​ർ, എ.​എ. റ​സാ​ക്ക്, ബ​ഷീ​ർ കോയാ​പ​റ​ന്പി​ൽ, എ.​എം.​ നൗ​ഫ​ൽ എന്നിവർ പ​ങ്കെ​ടു​ത്തു.