ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​ൽ വി​വേ​ച​ന​മെ​ന്ന് ആ​ക്ഷേ​പം
Monday, October 19, 2020 10:42 PM IST
അ​ന്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​ൽ വി​വേ​ച​ന​മെ​ന്ന് ആ​ക്ഷേ​പം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ച അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡാ​യ വ​ള​ഞ്ഞവ​ഴി​യി​ലാ​ണ് വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യ​തി​നാ​ൽ ഈ ​വാ​ർ​ഡും തൊ​ട്ട​ടു​ത്ത പ​തി​നാ​റാം വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​ര​ണ്ടു വാ​ർ​ഡു​ക​ളി​ലെ​യും അ​വ​ശ്യ സ​ർ​വീ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്ക​രു​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
ഇ​തു​ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ര​ണ്ടു വാ​ർ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ സെ​ക്ട​റ​ൽ ഓ​ഫീ​സ​റും പോ​ലീ​സും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വ് കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് വ​ള​ഞ്ഞ വ​ഴി​യി​ലെ അ​വ​ശ്യ സ​ർ​വീ​സ​ല്ലാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം വൈ​കു​ന്നേ​രം വ​രെ പ്ര​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ പ​തി​നാ​റാം വാ​ർ​ഡി​ലെ അ​വ​ശ്യ സ​ർ​വീ​സു​ക​ളാ​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​മി​ല്ല. വ​ള​ഞ്ഞവ​ഴി​യി​ലെ ചി​ല വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ അ​നു​കൂ​ല നി​ല​പാ​ടാ​ണ് ജി​ല്ലാഭ​ര​ണ കൂ​ടം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് ഐ​സിഡിഎ​സ് ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് wcd.kerala. gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 0477 2960147.